ബോണക്കാട് കുരിശുമല യാത്ര പോലിസ് തടഞ്ഞു, പ്രദേശത്ത് സംഘര്‍ഷം: കല്ലേറും ലാത്തിചാര്‍ജുമുണ്ടായി

ബോണക്കാട്: നെയ്യാറ്റിന്‍കര രൂപതയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുരിശുമലയിലേക്ക് കുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്്ര പോലിസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.
പോലിസ് ബാരിക്കേഡ് മറികടന്ന് വനത്തിനകത്തേക്ക് പോവാന്‍ വിശ്വാസികല്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.


വിശ്വാസികളും പോലിസും തമ്മില്‍ കല്ലേറുണ്ടായി. തുടര്‍ന്ന് പോലിസ് ലാത്തിചാര്‍ജ് നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഏകദേശം മൂവായിരത്തോളം പേര്‍ സംഭവ സ്ഥലത്തുണ്ടെന്നാണ് പ്രാഥമിക വിവരം.
മലയില്‍ സ്ഥാപിച്ചിരുന്നു മര കുരിശ്് നേരത്തെ മിന്നലേറ്റ് തകര്‍ന്നിരുന്നു. ഇതിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ വനംഭൂമിയില്‍ കുരിശ് സ്ഥാപിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top