ബോംബ് സ്‌ക്വാഡ് പരിശോധന

ബേപ്പൂര്‍: മീഞ്ചന്ത മേല്‍പ്പാലത്തിനടിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പന്നിയങ്കര പോലിസിന്റെ പരിധിയില്‍പെട്ട മീഞ്ചന്ത മേല്‍പ്പാലത്തിന്നടിയിലും റെയില്‍വെ ട്രാക്കുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടത്തിയത്. കോഴിക്കോട് പോലിസ് കമ്മിഷണറുടെ ഉത്തരവു പ്രകാരമാണ് പോലിസിലെ ആന്റി സബോട്ടേജ് ടീം ഡോഗ് സ്‌ക്വാഡന്റേയും പന്നിയങ്കര പോലിസിന്റേയും സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിയത്.
പാലത്തിനടിയില്‍ സ്ഥിരമായി നിര്‍ത്തിയിട്ട വാഹനങ്ങളും റെയിലരികിലെ നടപ്പാതയിലെ ഉപേക്ഷിച്ച നിലയിലുള്ള ബങ്കും വിറക് കൂട്ടി ഇട്ടതിലുമെല്ലാം ഡോഗ് സ്‌ക്വാഡ് പ്രത്യേക പരിശോധന നടത്തി. ഏഴോളം ബോംബ് ഡിക്റ്ററ്ററുമായി എഎസ്‌ഐ അശോകന്റെ നേതൃത്വത്തിലാണ് ആന്റി സബോട്ടേജ് ടീം എത്തിയത്.
ബഗ്ഗി എന്ന പട്ടിയുമായി ഡോഗ് സ്‌ക്വാഡ് എത്തി ഇവരെ സഹായിക്കാന്‍ പന്നിയങ്ക എസ്‌ഐ ഭാസ്‌കരന്റെ നേതൃത്വത്തില്‍ പോലിസ് സംഘവും ഉണ്ടായിരുന്നു.
പോലിസിലെ എസ്ബി-എസ്എസ്ബി വിഭാഗങ്ങളും ഇവരെ അനുഗമിച്ചിരുന്നു. രവിലെ കല്ലായിയിലെ അടഞ്ഞുകിടക്കുന്നതും ജീര്‍ണിച്ച പൊളിഞ്ഞ് വീണതുമായ റെയില്‍വെ ക്വാര്‍ട്ടേഴ്‌സുകളിലും ചുറ്റു വട്ടങ്ങളിലേയും പരിശോധനക്ക് ശേഷമാണ് മീഞ്ചന്തയിലെത്തിയത്.
സുരക്ഷയുടെ ഭാഗമായി നടത്തുന്ന പതിവ് പരിശോധനയാണ് ഇത് എന്ന് പന്നിയങ്കര എസ്‌ഐ ഭാസ്‌കരന്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പേ ബേപ്പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ അതിനും രണ്ടാഴ്ച മുമ്പേ മാറാഡ് പോലിസ് പരിധിയിലും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായോ സംശയാസ്പദമായോ ആരും തന്നെ കണ്ടെത്താനാവില്ലെന്നാണ് അറിഞ്ഞത്.

RELATED STORIES

Share it
Top