ബോംബേറ് കേസിലെ പ്രതിയെ പോലീസ് ജീപ്പ് തടഞ്ഞ്‌നിര്‍ത്തി മോചിപ്പിച്ച് സിപിഎംപേരാമ്പ്ര: ബോംബേറ് കേസ് പ്രതിയെ പോലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍.ശിവജി സേന പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകനായ സുധാകരനെയാണ് ഇന്നലെ പോലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി ബലമായി മോചിപ്പിച്ചത്. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തുവച്ചായിരുന്നു സംഭവം. പ്രതിയെ അറസ്റ്റ് ചെയ്ത് പോകുകയായിരുന്ന പോലീസ് ജീപ്പ് തടഞ്ഞ് നിര്‍ത്തി ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഇന്ന് പ്രതിയെ സ്റ്റേഷനില്‍ ഹാജരാക്കി. എന്നാല്‍ 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വിഷു ദിനത്തില്‍ സിപിഎം-ശിവജി സേന പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും തുടര്‍ച്ചയായാണ് ബോംബേറുണ്ടായത്. ശിവജി സേന പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് സുധാകരന്‍.

RELATED STORIES

Share it
Top