ബോംബെ കര്‍ണാടക ബിജെപിക്കൊപ്പം

ബംഗളൂരു: ലിംഗായത്ത് സമുദായത്തിന്റെ ശക്തികേന്ദ്രമായ ബോംബെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകളെല്ലാം തകിടംമറിച്ച് ബിജെപി മുന്നേറിയിരിക്കുകയാണ്. ലിംഗായത്ത് സമുദായക്കാര്‍ കാവി രാഷ്ട്രീയത്തോടുള്ള തങ്ങളുടെ ചായവ് വോട്ടുകളിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചു.
2013ലെ തിരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയുടെ കെജെപി സ്വതന്ത്രമായി മല്‍സരിച്ചത് കൊണ്ടുണ്ടായ വോട്ട് നഷ്ടം വെല്ലുവിളിയായപ്പോള്‍ ഇത്തവണ 31 സീറ്റുകളോടെ ബിജെപി അജയ്യരായി. 2013ല്‍ 31 സീറ്റ് നേടിയ കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി. ജെഡിഎസ് രണ്ടു സീറ്റില്‍ വിജയിച്ചു.

RELATED STORIES

Share it
Top