ബോംബുകളുടെ മാതാവ് പ്രയോഗത്തിനെതിരേ മാര്‍പാപ്പവത്തിക്കാന്‍: യുഎസ് സൈന്യത്തിന്റെ 'ബോംബുകളുടെ മാതാവ്' എന്ന വാക്പ്രയോഗത്തിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ. മാതാവ് ജീവന്‍ നല്‍കുന്നവളാണ്. എന്നാല്‍ നാം ബോംബിനെ മാതാവെന്ന് വിളിക്കുന്നു. എന്താണിവിടെ സംഭവിക്കുന്നതെന്നും മാര്‍പാപ്പ ചോദിച്ചു. വത്തിക്കാനില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് മാര്‍പാപ്പ ക്ഷുഭിതനായത്. പേരുകേട്ടപ്പോള്‍ താന്‍ ലജ്ജിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ ഐഎസ് പോരാളികള്‍ക്കെതിരെയെന്ന പേരില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ 86 പേരാണു കൊല്ലപ്പെട്ടത്. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ആണവേതര ബോംബായ ജിബിയു 43 ആണ് യുഎസ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രയോഗിച്ചത്. ലോകത്ത് ഇതുവരെ പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണിത്. 9,800 കിലോഗ്രാമാണ് ബോംബിന്റെ ഭാരം. അഫ്ഗാനിലെ നാന്‍ഗര്‍ഹര്‍ പ്രദേശത്തായിരുന്നു ആക്രമണം.

RELATED STORIES

Share it
Top