ബൊളീവിയന്‍ ഫോണ്‍ തട്ടിപ്പിനെതിരേ മുന്നറിയിപ്പ്

തിരുവനന്തപുരം: നിരവധിയാളുകളുടെ ഫോണുകളിലേക്ക് വിദേശത്തു നിന്നു തട്ടിപ്പ് ഫോണ്‍വിളികള്‍ വരുന്നുണ്ടെന്നും ഇതിനെതിരേ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പ്. +5 എന്നു തുടങ്ങുന്ന ബൊളീവിയന്‍ നമ്പറില്‍ നിന്നാണ് അജ്ഞാത ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നതെന്നും കോള്‍ സ്വീകരിക്കരുതെന്നും കേരള പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയു ന്നു. പോലിസിന്റെ വാട്ട്‌സ ്ആപ്പ് ഗ്രൂപ്പുകളിലും വൈകീട്ടോടെ ജാഗ്രതാനിര്‍ദേശമെത്തി. വിദേശത്തു നിന്നെത്തിയ ഫോണ്‍കോള്‍ സ്വീകരിച്ചവര്‍ക്കും ഈ നമ്പറില്‍ തിരിച്ചുവിളിച്ചവര്‍ക്കും പണം നഷ്ടമായി.+591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്നും പോലിസ് അറിയിച്ചു. ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചു. അതേസമയം കസാക്കിസ്താന്‍, ഇറാഖ്, ഇറാന്‍, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നുള്ള ഫോണ്‍ നമ്പറുകളില്‍ നിന്നും ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും പരാതിയുണ്ട്.

RELATED STORIES

Share it
Top