ബൈപ്പാസ് നിര്‍മാണത്തിന്റെ പേരില്‍ മണ്ണ് കടത്തിയ ടിപ്പര്‍ ലോറി പിടിച്ചുഅഞ്ചല്‍: നിര്‍മാണം നടന്നു വരുന്ന അഞ്ചല്‍ ബൈപ്പാസ് റോഡിന്റെ പേരില്‍ ടിപ്പര്‍ ലോറിയില്‍ സ്വകാര്യ വ്യക്തിയുടെ നിലം നികത്തുന്നതിന് മണ്ണുമായി പോയ ടിപ്പര്‍ ലോറിയും െ്രെഡവര്‍ കുരുവി കോണംതടത്തില്‍ വീട്ടില്‍ സോളമനേയും (54) അഞ്ചല്‍ പോലിസ്‌കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് 2.30  ഓടെ ഇടമുളയ്ക്കല്‍ കോട്ടുക്കല്‍ റോഡില്‍ ഗുരു മന്ദിരത്തിന് സമീപം വച്ചാണ്  പോലിസ് വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുത്തത്.      ബൈപാസിന്റെ പേരില്‍ ടിപ്പര്‍ ലോറി ലോറിയില്‍ മണ്ണ് കടത്ത് നടക്കുന്നതായ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത വാഹനം പോലിസ് ജിയോളജി വകുപ്പിന് കൈമാറി.

RELATED STORIES

Share it
Top