ബൈപാസ് അലൈന്‍മെന്റ് മാറ്റംജനവഞ്ചനയ്‌ക്കെതിരേ മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്

പേരാമ്പ്ര: ഇടതുസര്‍ക്കാരിന്റെ ജനവഞ്ചനയ്‌ക്കെതിരേയും അലൈന്‍മെന്റ് മാറ്റത്തിലൂടെ പേരാമ്പ്ര ബൈപ്പാസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഗൂഢാലോചനക്കെതിരേയും യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കെപിസിസി അംഗം കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. വന്‍കിടക്കാര്‍ക്കുവേണ്ടിയാണ് ബൈപ്പാസിന്റെ അലെന്‍മെന്റ് മാറ്റിയതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു.
ടി കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ്,  ഡിസിസി ഭാരവാഹികളായ സത്യന്‍ കടിയങ്ങാട്, ഇ അശോകന്‍, മുനീര്‍ എരവത്ത്, ഇ വി രാമചന്ദ്രന്‍, കെ കെ വിനോദന്‍, യുഡിഎഫ് കണ്‍വീനര്‍ എന്‍ പി വിജയന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ രാജന്‍ മരുതേരി, കെ പി വേണുഗോപാല്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി കെ രാഗേഷ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍സെക്രട്ടറി രാജന്‍ വര്‍ക്കി, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, കല്ലൂര്‍ മുഹമ്മദലി, ആവള ഹമീദ് സംസാരിച്ചു.

RELATED STORIES

Share it
Top