ബൈപാസില്‍ വെള്ളക്കെട്ട്; വീട്ടുകാര്‍ മഴക്കാല രോഗഭീതിയില്‍

മണ്ണാര്‍ക്കാട്: കാല വര്‍ഷം ആരംഭിച്ചതോടെ മണ്ണാര്‍ക്കാട് ബൈപ്പാസില്‍ വന്‍വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ് നിറഞ്ഞ് ഒഴുകുന്ന വെള്ളം സമീപത്തെ തൊടികളില്‍ കെട്ടി നില്‍ക്കുന്നതിനാല്‍ പ്രദേശത്തെ വീടുകള്‍ മഴക്കാല രോഗഭീതിയിലാണ്. മണ്ണാര്‍ക്കാട് മിനി ബൈപ്പാസില്‍ ചോമേരിയിലാണ് കുളത്തിനു സമാനമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. അഞ്ചുകോടി രൂപ ചെലവില്‍ നവീകരണം പൂര്‍ത്തിയായി ഏറെ കഴിയും മുമ്പ് തന്നെ ഇവിടെ റോഡ് തകര്‍ന്നിരുന്നു. പല തവണ ക്വാറി വേസ്റ്റ് ഇട്ടാണ് ഇതുവഴി ഗതാഗതം നടത്തിയിരുന്നത്. മഴയില്‍ റോഡിലെകുഴിയില്‍ വെള്ളം നിറഞ്ഞതോടെ റോഡിലെ കുഴികാണാന്‍ കഴിയാതെ ചെറു വാഹനങ്ങള്‍ റോഡില്‍വീഴുന്നത് പതിവായി. നഗരത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. ഇവിടെയും റോഡിലെവെള്ളക്കെട്ട് കാരണം യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ താഴ് ഭാഗത്ത് സ്വകാര്യ വ്യക്തി ബണ്ട് കെട്ടിയതോടെയാണ് റോഡില്‍ വലിയ തോതില്‍വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇപ്പോള്‍ റോഡിലെ വെളളക്കെട്ടിലെ ജല നിരപ്പ്ഉയരുന്നതനുസരിച്ച് സമീപത്തെ തൊടിയിലേക്കാണ് വെള്ളം ഒഴുകുന്നത്. ഇവിടെവെള്ളം കെട്ടി നില്‍ക്കുകയാണ്. ഈ വെള്ളക്കെട്ട് താണ്ടിയാണ് സമീപത്തെ വീട്ടുകാര്‍ വീട്ടില്‍ കയറുന്നത്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ മഴക്കാല രോഗഭീതിയിലാണ് ഇവിടു െത്ത വീട്ടുകാര്‍. ഇവരുടെ കിണറുകളിലേക്ക് ചെളി വെള്ളംഇറങ്ങുന്നുമുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കലുങ്ക് നിര്‍മ്മിച്ച് വെള്ളംപുഴയിലേക്ക് ഒഴുക്കാന്‍  നടപടി സ്വീകരിക്കണമെന്ന് നാട്ടകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top