ബൈപാസിനെതിരായ സമരം:നിരാഹാരമിരുന്ന ഷബീനയെ അറസ്റ്റ് ചെയ്ത് നീക്കി

കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ ബൈപാസിനെതിരെ നിരാഹാര സമരം നടത്തുന്ന ഷബീനയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉച്ചക്ക് മൂന്നു മണിയോടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ ഷാജിയുടെ നേതൃത്വത്തിലെത്തിയെ പോലീസ് സംഘം സമരപന്തലില്‍ നിന്ന് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷബീനയുടെ നിരാഹാരസമരം മൂന്നാം ദിവസം പിന്നിടാനിരിക്കെയാണ് പോലീസ് നടപടി.ഷബീനയെ രാവിലെ പോലീസ് സംഘത്തിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ഷബീനയുടെ ആരോഗ്യനില മോശമാണെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. അറസ്റ്റ് ചെറുക്കാന്‍ ശ്രമിച്ച ഷബീനയെ പോലീസ് സമരപന്തലില്‍ നിന്നും വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. പോലീസ് നടപടിയില്‍ സമരക്കാര്‍ പ്രതിഷേധമറിയിച്ചു.
സ്വാഗതമാട് മുതല്‍ പാലച്ചിമാട് വരെ 4.4 കിലോമീറ്റര്‍ ദൂരത്തില്‍ ബൈപാസ് നിര്‍മിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരം തുടങ്ങിയത്.

RELATED STORIES

Share it
Top