ബൈജുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യമുയരുന്നു

പട്ടിക്കാട്: വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട ബൈജുവിന്റെ മരണം െ്രെകംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യമുയരുന്നു. യുവാവിന്റെ ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ടായിരുന്നെന്ന പോസ്റ്റ്‌മോ ര്‍ട്ടം റിപ്പോര്‍ട്ട് പോലിസ് അവഗണിച്ചതായും ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ജൂലൈ 23ന് മരോട്ടിക്കല്‍ ഏഴോലിക്കല്‍ ബൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിലെ വനംകൊള്ള സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. താമരവെള്ളച്ചാല്‍ ആദിവാസി കോളനിയില്‍ മുന്‍ വനപാലകരുടെ ഒത്താശയോടെ ആദിവാസികള്‍ക്ക് കൃഷി ആവശ്യത്തിനായി നല്‍കിയ ഭൂമിയില്‍ നിന്നു കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചു കടത്തിയ സംഭവത്തിലെ സുപ്രധാന കണ്ണിയായിരുന്നു ബൈജു. എന്നാല്‍ ബൈജു വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതു സംബന്ധിച്ച് വനപാലകര്‍ നല്‍കിയ വിവരങ്ങളും പോലിസിന്റെ മെല്ലെപോക്കും ദുരൂഹമാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോയ് കൈതാരവും കൂട്ടരും സംബന്ധിച്ച വിവരാവകാശ രേഖകളിലൂടെ വെളിവാകുന്നത്. ബൈജുവിനെ ഡെപ്യൂട്ടി റേഞ്ചറുടെ വസതിയില്‍വെച്ച് ചോദ്യം ചെയ്തതായും ഇവിടെ പട്ടിക്കാട് റേഞ്ചില്‍ നിന്നും റിട്ടയര്‍ ചെയ്ത മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എത്തിയതായും ഇവിടെ നിന്നാണ് ബൈജു രക്ഷപ്പെട്ടതെന്നും ജോയ് കൈതാരം പറയുന്നു.വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ബൈജു ഇരയായതായും വനംകൊള്ളയില്‍ മുന്‍ വനപാലകരുടെ പങ്കിനെക്കുറിച്ച് ബൈജു വെളിപ്പെടുത്തിയതായും വ്യക്തമായിട്ടും പോലിസ് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്നാണ് പ്രധാന പരാതി. വനംകൊള്ള സംബന്ധിച്ച കേസുകള്‍ ബൈജുവിന്റെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കാനും ബാക്കിയുള്ളവരെ രക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് ഈ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും ശ്രദ്ധയില്‍കൊണ്ടുവരാനും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമാണ് മനുഷ്യാവകാശ പ്രവര്‍ത്തരുടെ നീക്കം.

RELATED STORIES

Share it
Top