ബൈക്ക് ലോറിക്കടിയില്‍പെട്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചുകാസര്‍കോട്:  കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലെ അബ്ദുര്‍ റഹ്മാന്‍- സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ജെ കെ ഹോട്ടലിന് മുന്നില്‍ വെച്ചാണ് അപകടം. മംഗളൂരു പി എ കോളജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്.

RELATED STORIES

Share it
Top