ബൈക്ക് മോഷ്ടാക്കളായ അഞ്ചു യുവാക്കള്‍ പിടിയില്‍

അടൂര്‍: വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാക്കളായ അഞ്ചു യുവാക്കള്‍ പോലിസിന്റെ പിടിയില്‍. ശാസ്താംകോട്ട പനപ്പെട്ടി മുസ്‌ലിയാര്‍ എന്‍ജിഒ കോളനിയില്‍ സുഗീഷ് ഭവനില്‍ സുഗീഷ് (സച്ചിന്‍-19), കരുനാഗപ്പള്ളി കല്ലേലിഭാഗം മഹാദേവ കോളനിയില്‍ സുനന്ദ് (ശ്രീക്കുട്ടന്‍-21), ദൃശ്യനിവാസില്‍ ദില്‍ഷിത്ത് (20), അടൂര്‍ പെരിങ്ങനാട് അമ്മകണ്ടകര വാഴുവേലില്‍ വടക്കേപ്പുരയില്‍ സുഭാഷ് (20), അമ്പനാട്ട് തെക്കേതില്‍ അഖില്‍ (18) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ശൂരനാട്, കരുനാഗപ്പള്ളി, അഞ്ചാലുംമൂട് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ നിന്നും സുഗീഷും സുനന്ദും കൂടി മോഷ്ടിച്ച മോട്ടോര്‍ ബൈക്കുകള്‍ മറ്റുള്ളവര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി മറിച്ചു വില്‍ക്കുകയായിരുന്നു. കഴിഞ്ഞ 20ന് പോലിസിന്റെ വാഹന പരിശോധനയ്ക്കിടെ അഖില്‍ ഓടിച്ചുവന്ന ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരും പിടിയിലായത്. എസ്‌ഐമാരായ ബി രമേശന്‍, എസ് സന്തോഷ്, ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അജി ജോര്‍ജ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ ഷൈജു, ബിജു, പ്രദീപ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

RELATED STORIES

Share it
Top