ബൈക്ക് മോഷണക്കേസില്‍ യുവാക്കള്‍ പിടിയില്‍തൃശൂര്‍: ബൈക്ക് മോഷണക്കേസില്‍ യുവാക്കള്‍ പിടിയില്‍. മഞ്ചേരി ആനക്കയം ഊളമഠത്തില്‍ ഷക്കീര്‍, കരിമണ്ണിന്‍ പട്ടിയില്‍ വീട്ടില്‍ മുഹമ്മദ് ജെസല്‍ എന്നിവരെയാണ് പോലിസ് പട്രോളിങിനിടെ പിടികൂടിയത്. കെഎല്‍ 48 സി 4885 എന്ന ബൈക്ക് അതിവേഗതയില്‍ ഓടിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ട എസ്‌ഐ വി പി ഔസേപ്പിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇവരെ തടഞ്ഞു നിറുത്തുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ കാണിക്കാന്‍ വിസമ്മതിക്കുകയും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം പൂങ്കുന്നം ഊക്കന്‍വീട്ടില്‍ പൗളി മകന്‍ അഖിലിന്റേതാണ് മോട്ടോര്‍ സൈക്കിള്‍ എന്ന് കണ്ടെത്തി. എഎസ്‌ഐ ബിനന്‍, സിപിഒ സന്തോഷ് ജോര്‍ജ് എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top