ബൈക്ക് മോഷണക്കേസില്‍ നാലു പേര്‍ പിടിയില്‍

കുന്നംകുളം: ബൈക്ക് മോഷണക്കേസില്‍ നാലു യുവാക്കളെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട് സ്വദേശികളായ പാമ്പ്‌റോഡ് കൊങ്ങണം വീട്ടില്‍ ഫസലുദ്ദീന്‍ (24), പുതുവീട്ടില്‍ യാഹു (20), തവളക്കുളം കതിയരകത്ത് വീട്ടില്‍ മുഹമ്മദ് ശരീഫ് (18), പുന്നയൂര്‍ കുളങ്ങരവീട്ടില്‍ ജാസില്‍ (21) എന്നിവരെയാണ് കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നഗരത്തില്‍ പോലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ വെട്ടിച്ചു കടന്നുപോയ ബൈക്കിനെ പിന്തുടര്‍ന്ന് യാഹു, മുഹമ്മദ് ശരീഫ് എന്നിവരെ പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷ്ടിച്ച ബൈക്കാണെന്ന് അറിയുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ യു കെ ഷാജഹാന്‍, രാജീവ്, സീനിയര്‍ സിപിഒമാരായ ബാബുരാജ്, വര്‍ഗീസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ആശിഷ്, വൈശാഖ്, വിപിന്‍, അഭിലാഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top