ബൈക്ക് കത്തിനശിച്ച നിലയില്‍

ഉരുവച്ചാല്‍: മാലൂരില്‍ ബൈക്ക് കത്തിനശിച്ച നിലയില്‍. മാലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെമ്മരം അറയണ്ടാട് റോഡിലാണ് ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ച നിലയില്‍ കണ്ടത്. ഇന്ന് പുലര്‍ച്ചെയാണ്  മാലൂര്‍ പോലീസിന് നാട്ടുകാര്‍വിവരം  അറിയിച്ചത്. അറയങ്ങാട്ടെ ഷീനുവിന്റെ ഉടമസ്ഥയിലുള്ള ഹീറോ ഹോണ്ട ബൈക്കാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.



വീട്ടിലേക്ക് ബൈക്ക് പോവാന്‍ വഴിയില്ലാത്തതിനാല്‍ റോഡരികിലാണ് നിര്‍ത്തിയിട്ടതെന്ന് ഷീനു പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ മാലൂര്‍ എസ് ഐ ടി കെ ഷീജു അന്വേഷണം നടത്തി വരികയാണ്.

RELATED STORIES

Share it
Top