ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: രണ്ട് ദിവസം മുമ്പ് പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കുകളോടെ  ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കൊല്ലമ്പാടിയിലെ അബ്ദുല്‍ ഹമീദ്-ആയിഷ ദമ്പതികളുടെ മകനും ആലംപാടി ജി.വി.എച്ച്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സത്താര്‍( 16)ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച്ച രാത്രി പാലക്കുന്നിലാണ് അപകടം കൊല്ലമ്പാടിയിലെ ഇജാസി (19)നൊപ്പം ബേക്കലില്‍ പോയി നാട്ടിലേക്ക് വരുന്നതിനിടയില്‍ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇജാസാണ് ബൈക്കോടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മുഗ്‌ളൂര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സഹോദരങ്ങള്‍: അഷ്‌റഫ്, സിദ്ദീഖ്, മുസ്താക്, സഫിയ.

RELATED STORIES

Share it
Top