ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉരുവച്ചാല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.രണ്ടു പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 9 മണിയോടെ ഉരുവച്ചാല്‍ നെല്ലൂന്നിയിലാണ് അപകടം.ശിവപുരം മൊട്ടമ്മലില്‍ പരേതനായ ഇബ്രാഹിമിന്റെ മകന്‍ ശമറുദ്ധീന്‍ (28) ആണ് മരിച്ചത്.മട്ടന്നൂരില്‍ നിന്നും ഉരുവച്ചാലിലേക്ക് വരവെ നെല്ലൂന്നിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശമറുദ്ധീനെ മട്ടന്നൂര്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എകെജി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ഗോഗുല്‍, ആകാശ് എന്നിവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാനൂരിലെ ഫുട്‌വേറില്‍ ജോലി ചെയ്തുവരികയായിരുന്നു ശമറുദ്ധീന്‍. മാതാവ്:മറിയു. ഭാര്യ: മെരുവമ്പായി കണ്ടംകുന്ന് സ്വദേശിനി റാഷിദ. രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങള്‍: സലാം ,നൗഷാദ് (ഖത്തര്‍) മൈമൂന, സുബൈദ, ശാഹിദ, ആയിഷ, താഹിറ, ഫൗസിയ. മൃതദേഹം കണ്ണുര്‍ ആശുപത്രിയില്‍ .പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ശിവപുരത്ത് എത്തിക്കും.

RELATED STORIES

Share it
Top