ബൈക്കുകളുടെ മല്‍സരയോട്ടം: വിശദീകരണം തേടി

തിരുവനന്തപുരം: കാല്‍നട യാത്രികരുടെ ജീവന്‍ കവര്‍െന്നടുക്കുന്ന ബൈക്കുകളുടെ മല്‍സരയോട്ടം നിരോധിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. സംസ്ഥാന പോലിസ് മേധാവിയും ഗതാഗത വകുപ്പ് കമ്മീഷണറും മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കവടിയാര്‍-അമ്പലമുക്ക് റോഡില്‍ ബൈക്കുകളുടെ മല്‍സരയോട്ടം നിരോധിച്ചെങ്കിലും ഇതു തടയുന്നതിനു ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം നിയന്ത്രിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top