ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ചെറുപുഴ : പുളിങ്ങോം കരിയക്കരയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. തിരുമേനി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.
കാക്കയംചാലിലെ പൊടിമറ്റത്തില്‍ ലൂയി - ലൈസ ദമ്പതികളുടെ മകന്‍ ജസല്‍ (18)ആണ് മരിച്ചത്.
തിരുമേനി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ജസലിനൊപ്പം ബൈക്കിലുണ്ടായിരുന്ന ചാലില്‍ ഡിന്‍ലിനെ (15) മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ കരിയക്കര പൊന്‍പുഴ പാലത്തിന് സമീപത്തായിരുന്നു അപകടം. പുളിങ്ങോം ഭാഗത്തുനിന്നും കോഴിച്ചാല്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ചെങ്കല്ലു കയറ്റിയ ലോറിയും കോഴിച്ചാല്‍ ഭാഗത്തു നിന്നും പുളിങ്ങോത്തേയ്ക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ബൈക്ക് യാത്രികരായ ജസലിനെയും സുഹൃത്ത് ഡെനിലിനെ (15)യും ഉടന്‍ തന്നെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ ജസലിനെ മംഗാലാപുരത്തേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. സഹോദരങ്ങള്‍: ജസ്വിന്‍, ജില്‍ന.

RELATED STORIES

Share it
Top