ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മട്ടന്നൂര്‍/തലശ്ശേരി: മോട്ടോര്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. മുഴപ്പിലങ്ങാട് ചിറാളക്കണ്ടി താഹിറ മന്‍സിലില്‍ പി കെ അര്‍ഷാദ്(23), മാഹി പള്ളൂര്‍ ഇടയില്‍പീടിക റോഡിലെ നൂറാസ് ഹൗസില്‍ മുഹമ്മദ് സഫ്‌വാന്‍(21) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയോടെ മട്ടന്നൂര്‍ പാലോട്ടുപള്ളിക്ക് സമീപമാണ് അപകടം. മട്ടന്നൂര്‍ ഭാഗത്തെ സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. നാട്ടുകാരും പോലിസും ചേര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എകെജി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അ ര്‍ഷാദ് മുഴപ്പിലങ്ങാട്ടെ അബൂബക്കറിന്റെയും ശംഷാദിന്റെയും മകനാണ്. സഹോദരങ്ങള്‍: നിക്മല്‍, അഫ്‌നാസ് (ഇരുവരും വിദ്യാര്‍ഥികള്‍). തലശ്ശേരി ലോഗന്‍സ് റോഡില്‍ റോയല്‍സ് റോബ്‌സ് ഷോപ്പിലെ ജീവനക്കാരനായ സഫ്‌വാന്‍ കെ സി സലീം (ബഹ്‌റയ്ന്‍)- നങ്ങത്താന്‍ സാബിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സല്‍മാന്‍, യാസീന്‍, ഹിബ.

RELATED STORIES

Share it
Top