ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ അധ്യാപകന്‍ മരിച്ചു

കാസര്‍കോട്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.വിദ്യാനഗര്‍ ചാലയിലെ അബ്ദുര്‍റഹ്മാന്‍-സുഹറ ദമ്പതികളുടെ മകന്‍ മുഫീദ് ഹുദവി (25) ആണ് മരിച്ചത്. ബെദ്‌ര പി.ടി.എം.എച്ച്.എസിലെ അറബിക് അധ്യാപകനാണ്.ചൊവ്വാഴ്ച ഗള്‍ഫിലേക്ക് പോകേണ്ട സഹോദരന്‍ ഇര്‍ഷാദിനെ (23) തളങ്കര മാലിക്ക് ദിനാറില്‍ സിയാറത്തിനായി കൊണ്ടുപോയി മടങ്ങും വഴി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ആന്ധ്രയില്‍ നിന്നും വരികയായിരുന്നവര്‍ സഞ്ചരിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചത്. തളങ്കര ക്ലോക്ക് ടവറിന് സമീപത്തുവച്ചായിരുന്നു അപകടം. ബൈക്കില്‍ നിന്നും തെറിച്ച് റോഡില്‍ വീണപ്പോള്‍ ഹെല്‍മറ്റ് തകര്‍ന്ന് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റാണ് മരണം സംഭവിച്ചത്. തലയ്ക്കും പരിക്കേറ്റിരുന്നു.

ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന ഇര്‍ഷാദിന്റെ കൈക്കും തലയ്ക്കും പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ മംഗ്ലൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുഫീദ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4.45 മണിയോടെയാണ് മരിച്ചത്.
സഹോദരങ്ങള്‍: മുനീര്‍ (തിരുവനന്തപുരം), അഫ്‌സല്‍, നഫീസത്ത് മിസ്രിയ, നസ്‌റീന.

RELATED STORIES

Share it
Top