ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു

പാല: പാലാ-ഏറ്റുമാനൂര്‍ റോഡില്‍ അരുണാപുരത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കോളജ് വിദ്യാര്‍ഥി മരിച്ചു. നാലുപേര്‍ക്കു പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് മംഗലത്ത് അജയ്കുമാറിന്റെ മകന്‍ അഭിജിത്ത് (22) ആണു മരിച്ചത്.
ബൈക്കോടിച്ചിരുന്ന സുഹൃത്തും സമീപവാസിയുമായ അഴകത്ത് അമല്‍ തോമസിനും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ടു കോളജ് വിദ്യാര്‍ഥിനികള്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ വള്ളിച്ചിറ പടിഞ്ഞാറയില്‍ പി ഡി ബൈജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് വിദ്യാര്‍ഥിനികളായ തോടനാല്‍ പാറേക്കാട്ട് സാനിയാ ജോണി, നീലൂര്‍ പൂവത്തിങ്കല്‍ ഹെലന്‍ മരിയ ജോസഫ് എന്നിവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നാലോടെ പാലാ അല്‍ഫോന്‍സാ കോളജിനു സമീപമാണ് അപകടം. തൊടുപുഴയിലെ കോളജ് വിദ്യാര്‍ഥികളാണ് അഭിജിത്തും അമല്‍ തോമസും. യൂനിവേഴ്‌സിറ്റിയില്‍ പോയി മടങ്ങിവരവെയാണ് അപകടം.

RELATED STORIES

Share it
Top