ബൈക്കില്‍ ലോറിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം



പത്തനംതിട്ട : അടൂരിന് സമീപം ബെക്കില്‍ ലോറിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. എം.സി റോഡില്‍ വടക്കടത്ത് കാവിന് സമീപം തമിഴ്‌നാട് മിനിലോറി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 1. മണിക്കാണ് അപകടം. പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഏഴംകുളം കൈതപ്പറമ്പ് സ്വദേശി വിശാഖ് (16), താഴത്ത് വടക്ക് സ്വദേശി വിമല്‍ (16), മാങ്കൂട്ടം സ്വദേശി ചാള്‍സ് (16) എന്നിവരാണ് മരിച്ചത്.

RELATED STORIES

Share it
Top