ബൈക്കില്‍ ബസ്സുകള്‍ തട്ടി; പതിമൂന്നുകാരന്റെ കാല്‍ അറ്റുപത്തനാപുരം:ഇരുചക്രവാഹനം ബസ്സുകളില്‍ കൂട്ടിയിടിച്ച് പതിമൂന്ന് വയസ്സുകാരനും പിതാവിനും ഗുരുതര പരിക്ക്. നടുക്കുന്ന് പളളിവടക്കേതില്‍ കമറുദീന്‍ (47),മകന്‍ തന്‍സീര്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ തന്‍സീറിന്റെ വലതുകാല്‍ അറ്റ് പോയി. പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ പത്തനാപുരം കടയ്ക്കാമണ്‍ ചെലവന്നൂര്‍ പടിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം . ബൈക്ക് യാത്രികര്‍ പുനലൂര്‍ ഭാഗത്തേക്ക് പോകവെയാണ് സംഭവം. പിന്നാലെ വന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്സിന്റെ പിറക് വശം ഇരുചക്രവാഹനത്തില്‍ തട്ടുകയും തുടര്‍ന്ന് എതിരേ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പതിമൂന്ന് കാരന്റെ കാല്‍ ബസ്സില്‍ അറ്റ് തൂങ്ങികിടന്നു. പിതാവ് കമറുദീനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പത്തനാപുരം എസ്‌ഐ വസന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ നീക്കിയത്.

RELATED STORIES

Share it
Top