ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍വടക്കഞ്ചേരി: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ കുറിച്ചിക്കര താണികുടം പുതുനഗര്‍ ചെമ്പാലി പറമ്പില്‍ രാജേഷ് (21), മുളങ്കന്നത്ത് കാവ് അമ്മാം കുഴി നടുവില്‍ പുരയ്ക്കല്‍ വീട്ടില്‍ ശരത്ത് (25) പാലിശ്ശേരി പാലക്കല്‍ പേരാമംഗലം നിഖില്‍ (23) എന്നിവരെയാണ് വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്. വടക്കഞ്ചേരി ആമക്കുളത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്. പഴനിയില്‍ നിന്നും തൃശൂരിലേക്ക് ബൈക്കില്‍ കഞ്ചാവുമായി പോകുകയായിരുന്നു. ഇവരില്‍ നിന്നും 350 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് വാങ്ങിച്ച് തൃശൂരിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തുന്നവരാണ്  ഇവര്‍.ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടു കൂടിയാണ് സംഭവം. വടക്കഞ്ചേരി എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍, എഎസ്‌ഐ അബ്ദുള്‍ കലാം സലിം, സിവില്‍ പോലിസ് ഓഫിസര്‍ അനസ്, ഹോം ഗാര്‍ഡ്മാരായ രാജന്‍’ സെയ്ത് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്.പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top