ബൈക്കിലെത്തിയ സംഘം സ്വര്‍ണമാല തട്ടിപ്പറിച്ചു

വടകര: നടന്നു പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും രണ്ടു പവന്റെ സ്വര്‍ണമാല തട്ടിപ്പറിച്ചു.
മടപ്പളളി കോളജിനടുത്ത് അറക്കല്‍ റോഡിലൂടെ പോകുകയായിരുന്ന വയലില്‍ ഗോപാലന്റെ ഭാര്യ വസന്തയുടെ കഴുത്തില്‍ നിന്നാണ് ആഭരണം കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേ കാലോടെ യാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് സ്വര്‍ണ്ണം തട്ടിയെടുത്തത്. വെള്ളിക്കുളങ്ങര പാല്‍ സൊസൈറ്റിയിലെ ജീവനക്കാരിയായ വസന്ത ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. വസന്തയുടെ പരാതി പ്രകാരം ചോമ്പാല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസി ക്യാമറകള്‍ പോലിസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സമാന രീതിയിലുള്ള സംഭവം കാര്‍ത്തികപ്പള്ളിയിലും ഉണ്ടായിട്ടുണ്ട്. അധ്യാപികയുടെ നാലു പവന്‍ സ്വര്‍ണ്ണാഭരണമാണ് അന്ന് നഷ്ടപെട്ടത്.

RELATED STORIES

Share it
Top