ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു

കരുനാഗപ്പള്ളി: ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല കവര്‍ന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
തൊടിയൂര്‍ ചേലക്കോട്ടുകുളങ്ങര വരമ്പേല്‍ തെക്കതില്‍ മണിയമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്. മണിയമ്മ റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങി വരവെ കുന്നിട്ട ജങ്ഷനില്‍ ബൈക്കിലും റോഡിലുമായി നിന്ന രണ്ടംഗ സംഘം കഴുത്തില്‍ കുത്തിപ്പിടിച്ച് മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
പണയത്തിലായിരുന്ന മാല കഴിഞ്ഞ ദിവസമാണ് മണിയമ്മ തിരികെ എടുത്തത്.കരുനാഗപ്പള്ളി പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top