ബൈക്കിലെത്തിയ സംഘം യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി പണവും സ്വര്‍ണവും കവര്‍ന്നു

ബദിയടുക്ക: ബൈക്ക് യാത്രക്കാരനായ യുവാവിനെ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തി കണ്ണില്‍ മൂളക് പൊടി വിതറി മര്‍ദ്ദിച്ച് അവശനാക്കി പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി.
ബദിയടുക്ക പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ബാഡൂര്‍ പദ്യാനയിലാണ് സംഭവം. ബൈക്കില്‍ പദ്യാനയിലെ ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ മൊഗ്രാല്‍ സ്വദേശിയായ അബ്ദുല്‍ സുഹൈബാ(27)ണ് അക്രമത്തിനിരയായത്.
പിന്തുടര്‍ന്ന് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഡൂര്‍ പദ്യാനയിലെത്തിയപ്പോള്‍ ബൈക്ക് തടയുകയും വലിച്ചിറക്കി കണ്ണില്‍ മുളക് പൊടി വിതറുകയും കൈവശമുണ്ടായിരുന്ന 95,000 രൂപയും 15 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നതായാണ് പരാതി.
ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് സുഹൈബിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
ബന്ധുവിന്റെ വിവാഹ ആവശ്യത്തിന് കൊണ്ടു പോയ സ്വര്‍ണവും പണവും കവര്‍ന്നതായി യുവാവ് പറഞ്ഞതായി പോലിസ് പറഞ്ഞു. പ്രതികള്‍ വേണ്ടി പോലിസ് തിരച്ചില്‍ ആരംഭിച്ചു.

RELATED STORIES

Share it
Top