ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചു: വീട്ടമ്മക്ക് നഷ്ടപ്പെട്ടത് മുക്കുപണ്ടംപൂച്ചാക്കല്‍: റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്തു. കളത്തില്‍ ക്ഷേത്രത്തിന് കിഴക്ക്ഭാഗത്തുള്ള സരോജിനിയുടെ മാലയാണ് പള്ളിപ്പുറം പാറേഴന്‍ കവലക്ക് സമീപം വച്ച് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ  പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിപ്പുറത്ത് നടന്ന മോഷണപരമ്പരയെ തുടര്‍ന്ന് സരോജിനി തന്റെ സ്വര്‍ണ്ണ മാല ഊരിവച്ചിരുന്നു. കഴുത്തിലണിഞ്ഞിരുന്ന വരവിന്റെ മാല സ്വര്‍ണ്ണമെന്ന് കരുതിയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത് പാറേഴന്‍ കവലക്ക് സമീപത്തെ അനുജത്തിയുടെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചശേഷം സമീപത്തെ മറ്റൊരു വീട്ടിലേക്ക് ജോലിക്കായി പോവുകയായിരുന്നു സരോജിനി. എതിര്‍ദിശയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം സരോജിനിയുടെ പക്കല്‍ എത്തിയപ്പോള്‍ ബൈക്കിന്റെ വേഗം കുറച്ചശേഷം മാലപ്പൊട്ടിക്കുകയായിരുന്നു. മാല കയ്യില്‍ കിട്ടിയതോടെ വിട്ടോടാ എന്ന് പുറകിലിരുന്നയാള്‍ പറഞ്ഞതായും സരോജിനി പറയുന്നു. തുടര്‍ന്ന് ഇവര്‍ അതിവേഗം ബൈക്ക് ഓടിച്ച് പോവുകയായിരുന്നു.

RELATED STORIES

Share it
Top