ബൈക്കിന് തീയിട്ടു ഉരുവച്ചാല്‍: റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയില്‍.

മാലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചെമ്മരം അറയണ്ടാട് റോഡില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അറയങ്ങാട് തിരുള്ളന്‍കുന്ന് വീട്ടില്‍ കെ പി ഷിനുവിന്റെ കെഎല്‍ എച്ച് 2784 നമ്പര്‍ ഹീറോ ഹോണ്ട ബൈക്കാണ് പൂര്‍ണമായും കത്തിനശിച്ചത്. വീട്ടിലേക്ക് വാഹനം പോവാന്‍ വഴിയില്ലാത്തതിനാല്‍ സമീപത്തെ റോഡരികിലാണ് കള്ളുചെത്ത് തൊഴിലാളിയായ ഷിനു ബൈക്ക് നിര്‍ത്തിയിടാറുള്ളത്. പുലര്‍ച്ചെ റബര്‍ ടാപ്പിങ് തൊഴിലാളികളാണു ബൈക്ക് കത്തിയതായി പോലിസില്‍ വിവരം നല്‍കിയത്. എസ്‌ഐ രാഘവന്‍ വയലേരിയും സംഘവുമെത്തി പരിശോധിച്ചു. ഉണങ്ങിയ പുല്ലും മറ്റും കൂട്ടിയിട്ടാണു കത്തിച്ചത്. ഷിനു ഏതാനും വര്‍ഷം മുമ്പുവരെ ബിജെപി അനുഭാവിയായിരുന്നു. ചെത്ത് തൊഴിലാളിയായി ജോലിചെയ്യാന്‍ തുടങ്ങിയതോടെ സിഐടിയു അംഗമായി. പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top