ബൈക്കിനു സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി െ്രെഡവറെ ആക്രമിച്ചുനെടുമങ്ങാട് :ബൈക്കിനു സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചു കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിറുത്തി െ്രെഡവറെ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ നെടുമങ്ങാട് ഡിപ്പോയിലെ െ്രെഡവര്‍ അരശു പറമ്പ് കൊപ്പം സ്വദേശി ഹാഷിമിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലേകാലോടെ ആനാട് വച്ചായിരുന്നു സംഭവം. കുളത്തുപ്പുഴ നിന്നും തിരുവനന്തപുരത്തേക്കു പോകുകകയായിരുന്നു ബസ്. ബസിനു പുറകെ ബൈക്കില്‍ വന്ന യുവാവ് ആനാട് എത്തിയപ്പോള്‍ ബസിനു മുന്നില്‍ കയറി ബൈക്ക് ബസിനു കുറുകെ നിറുത്തി തടയുകകയായിരുന്നു. തുടര്‍ന്ന് അസഭ്യം പറയുകയും െ്രെഡവറിന്റെ ഭാഗത്തെ ഡോര്‍ തുറന്നു ബസിനുള്ളില്‍ കയറി െ്രെഡവറെ ആക്രമിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്നവരുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും ബസിന്റെ മുന്‍ഭാഗത്തെ ചില്ലു തകര്‍ത്തു അക്രമി രക്ഷപെടുകയായിരുന്നു. മര്‍ദ്ദനമേറ്റു കുഴഞ്ഞുവീണ ഹാഷിമിനെ നാട്ടുകാര്‍ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നെടുമങ്ങാട് പോലീസ് കേസ് എടുത്തു. അക്രമിയെ തിരിച്ചറിഞ്ഞതായും ഉടനെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു

RELATED STORIES

Share it
Top