ബൈക്കപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

അങ്കമാലി: ബൈക്കപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കുറുമശ്ശേരി ഇച്ചിക്കാപറമ്പില്‍ രാജപ്പന്റെ മകന്‍ രാഗേഷ് (17), കുറുമശ്ശേരി ഇച്ചിക്കാപറമ്പില്‍ വിശ്വനാഥന്റെ മകന്‍ മനുമോന്‍ (18) എന്നിവരാണ് മരിച്ചത്. കുറുമശ്ശേരി പുന്നയ്ക്കല്‍ വര്‍ഗീസിന്റെ മകന്‍ ജെറിന് ഗുരുതര പരിക്കേറ്റു.
ബുധനാഴ്ച രാത്രി 12 മണിയോടെ ദേശീയപാത 47ല്‍ അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളജിനു മുന്നിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കോളജ് മതിലില്‍ ഇടിക്കുകയായിരുന്നു. രാഗേഷ് പാറക്കടവ് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും മനുമോന്‍ ചെങ്ങമനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും പ്ലസ്ടു വിദ്യാര്‍ഥികളാണ്. രാഗേഷിന്റെ മാതാവ് സിന്ധു. സഹോദരന്‍ രാഹുല്‍. മനുമോന്റെ മാതാവ് സൗമിനി. സഹോദരി മീനുമോള്‍.

RELATED STORIES

Share it
Top