ബേപ്പൂരില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു

കോഴിക്കോട്:  ബേപ്പൂരില്‍ നിന്നും മല്‍സ്യബന്ധനത്തിനായി കടലില്‍ പോയ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു.ഒരാളെ കാണാതായി. ബേപ്പൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. നടുവണ്ണൂര്‍ സ്വദേശി വിജി യെ ആണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരോടൊപ്പം ബോട്ടിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ മൃതദേഹം പോലീസും തീരസംരക്ഷണസേനയും നടത്തിയ തെരച്ചിലിലാണ് കണ്ടെത്താനായത്.

RELATED STORIES

Share it
Top