ബേപ്പൂരില്‍ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ബേപ്പൂര്‍: സൂര്യഘാതമേറ്റ നിലയില്‍ തൊഴിലാളി ആശുപത്രിയില്‍ ചികില്‍സ തേടി. ബേപ്പൂര്‍ നമ്പ്യാര്‍ വീട്ടില്‍ രജീഷ്് (47)നെയാണ് രണ്ട് കൈത്തണ്ടകളിലും മുഖത്തും സൂര്യഘാതമേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്. ആശാരി പണിക്കാരനാണ് രജീഷ്.
ബേപ്പൂര്‍ നടുവട്ടത്തെ തോണിച്ചിറ റോഡിലെ വീട്ടില്‍ നിന്ന്്്് ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങവെ രണ്ടരയോടെയാണ് സംഭവം. ഉടനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും രജീഷിനെ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.വഴിയിലൂടെ നടന്നു പോകവേ പെട്ടെന്ന് ശരീരത്തില്‍ തീ പടര്‍ന്നു പിടിച്ച പോലെയാണ് ഇദ്ദേഹത്തിന് അനുഭവപ്പെട്ടത്. സൂര്യഘാതമേറ്റ ശരീരഭാഗങ്ങളില്‍ വലിയ കുമിളകള്‍ ഉടനെ പ്രത്യക്ഷപ്പെടുകയും ചെയ്തു.

RELATED STORIES

Share it
Top