ബേപ്പൂരില്‍ കുടുങ്ങിയ ഉരുക്കള്‍ തിരിച്ചുപോയി

കോഴിക്കോട്: കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് യാത്രാനുമതി നിഷേധിക്കപ്പെട്ട് ബേപ്പൂരില്‍ കുടുങ്ങിയിരുന്ന ഉരുകള്‍ ലക്ഷദ്വീപിലേക്ക് തിരിച്ചുപോക്ക് തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന്ജാഗ്രതാ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ദ്വീപിലേക്കുള്ള യന്ത്രവത്കൃത ഉരുകളുടെ യാത്രാ അധികൃതര്‍ തടഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസവും ലക്ഷദ്വീപിലെ തീരക്കടലുകളില്‍ ശക്തമായകാറ്റുണ്ടായിരുന്നു.
കൂടാതെ വന്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഉരുക്കള്‍ക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത്.പത്തോളം ഉരുവാണ് ദ്വീപിലേക്ക് പുറപ്പെടാതെ ഇവിടെ കുടുങ്ങിയിരുന്നത്. ഇവയാണ് ഇന്നലെ മുതല്‍ വീണ്ടും തിരിച്ചുപോക്ക് തുടങ്ങിയത്.

RELATED STORIES

Share it
Top