ബേനസീര്‍ വധം ആസൂത്രണം ചെയ്തത് ലാദിനെന്നു റിപോര്‍ട്ട്കറാച്ചി: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിന്‍ അഫ്ഗാനിസ്താനിലേക്കു താവളം മാറ്റിയതു പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, പട്ടാള മേധാവിയായിരുന്ന ജനറല്‍ പര്‍വേസ് മുശര്‍റഫ് എന്നിവരുടെ കൊലപാതകം ആസൂത്രണം ചെയ്യാനായിരുന്നെന്നു റിപോര്‍ട്ട്.

2007 ഡിസംബര്‍ 27നാണു റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ വച്ച് ബേനസീര്‍ ഭൂട്ടോ വെടിയേറ്റു മരിച്ചത്.  ബേനസീര്‍ പങ്കെടുത്ത റാലിയില്‍ ബോംബ് സ്‌ഫോടനവും ഉണ്ടായിരുന്നു. സംഭവങ്ങളുടെ മുഖ്യ സൂത്രധാരന്‍ ബിന്‍ ലാദിനായിരുന്നു എന്നും ഐഎസ്‌ഐ റിപോര്‍ട്ടിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബിന്‍ ലാദിന്‍ നേരിട്ട് അയക്കുന്ന കൊറിയറിലാണ് സ്‌ഫോടക വസ്തുക്കള്‍ എത്തുകയെന്ന മുന്നറിയിപ്പും റിപോര്‍ട്ടിലുണ്ടായിരുന്നു.  ഐഎസ്‌ഐ ഇതു സംബന്ധിച്ച്് 2007 ഡിസംബറില്‍ സൈനിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപോര്‍ട്ട് കൈമാറിയിരുന്നു. ജംഇയ്യത്തുല്‍ ഉലമ ഇസ്‌ലാം-ഫസല്‍ നേതാവ് ഫസലുര്‍റഹ്മാനെയും വധിക്കാന്‍ ലാദിന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 19നാണ് ഐഎസ്‌ഐ ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചത്. പാക് സൈന്യം നല്‍കിയ വിവരങ്ങളിലും ബിന്‍ ലാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനകളിലും ഇതു സംബന്ധിച്ച സൂചനയുണ്ടായിരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. ബേനസീര്‍ കൊല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പ് വീണ്ടുമൊരു മുന്നറിയിപ്പു ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയിരുന്നെന്നും മാധ്യമ റിപോര്‍ട്ടുകളില്‍ പറയുന്നു

RELATED STORIES

Share it
Top