ബേനസീര്‍ ബൂട്ടോ വധം: അഞ്ച് ടിടിപി പ്രവര്‍ത്തകര്‍ക്ക് ജാമ്യംലാഹോര്‍:പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് ടിടിപി(തെഹ്‌രീക് ഇ താലിബാന്‍ പാര്‍ട്ടി)പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അബ്ദുല്‍ റാഷിദ്, ഐത്സാസ് ഷാ, റഫാക്കത്ത് ഹുസൈന്‍, ഹുസൈന്‍ ഗുള്‍, ഷേര്‍ സമാന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ജസ്റ്റിസ് സര്‍ദാര്‍ സര്‍ഫറാസ്, ജസ്റ്റിസ് മിസ്ര വക്കാസ് എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈകോടതിയുടെ രണ്ടംഗ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികള്‍ അഞ്ച് ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ശിക്ഷാ കാലാവധി നീട്ടണമെന്നും പഞ്ചാബ് ജയില്‍ അധികൃതര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top