ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഫീസ് ഈടാക്കാന്‍ നീക്കം

കാഞ്ഞങ്ങാട്: സഞ്ചാരികളുടെ പറുദീസയായ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കടല്‍ കാണാന്‍ വരുന്ന സഞ്ചാരികളില്‍ നിന്നും ഫീസ് ഈടാക്കാന്‍ നീക്കം. ബീച്ച് പാര്‍ക്കില്‍ നിന്നും കടലിലേക്കുള്ള വഴിയില്‍ അതിര്‍ത്തി കെട്ടി വേര്‍തിരിച്ച് കടല്‍ സന്ദര്‍ശനത്തിന് ഫീസ് പിരിക്കാനാണ് ബീച്ച് പാര്‍ക്ക് അധികൃതരുടെ നീക്കം.ഇതിനായി പാര്‍ക്ക് അതിര്‍ത്തിയില്‍ പൂര്‍ണ്ണമായും വേലികെട്ടി വേര്‍തിരിച്ചു കഴിഞ്ഞു. ഇവിടെ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ച് ഫീസ് ഈടാക്കാനാണ് പാര്‍ക്ക് അധികൃതരുടെ നീക്കം.
വിഷു ആഘോഷത്തോടനുബന്ധിച്ച് ബേക്കല്‍ കോട്ടയിലേക്കും ബീച്ച് പാര്‍ക്കിലേക്കും സഞ്ചാരികള്‍ ഒഴുകിയെത്തുമെന്നതിനാല്‍ കടല്‍ കാണാന്‍ ഫീസ് ഈടാക്കുന്നതിലൂടെ വന്‍ തുക ഉണ്ടാക്കാനാണ് പാര്‍ക്ക് അധികൃതരുടെ ലക്ഷ്യം.
അതേ സമയം ബീച്ച് സന്ദര്‍ശനത്തിന് എന്‍ട്രന്‍സ് ഫീസ് ഈടാക്കാമെങ്കിലും കടല്‍ കാണാന്‍ ഫീസ് ഈടാക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ബിആര്‍ഡിസി അധികൃതര്‍ പറഞ്ഞു. സ്വകാര്യ ഏജന്‍സികള്‍ ഫീസ് പിരിക്കാന്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സഞ്ചാരികള്‍ പറയുന്നു. കടല്‍ സന്ദര്‍ശനത്തിന് ഫീസ് വാങ്ങാനുള്ള നീക്കം തടയാന്‍ ബിആര്‍ഡിസി തയ്യാറാകണമെന്നും സഞ്ചാരികള്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top