ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ഇന്നു സമാപിക്കും

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വരുന്ന ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ഇന്ന് സമാപിക്കും.വൈകിട്ട് നാലിന് സമാപന സമ്മേളനം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. വിജയികള്‍ക്ക് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ സമ്മാനങ്ങള്‍ നല്‍കും. കലോത്സവത്തിലെ അറബിക്, സംസ്‌കൃതോല്‍സവങ്ങള്‍ പൂര്‍ത്തിയായി. ഹൈസ്‌കൂള്‍, യുപി വിഭാഗം സംസ്‌കൃതോല്‍സവങ്ങളില്‍ പള്ളിക്കര ഐഇ എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. പള്ളിക്കര ജിഎച്ച്എച്ച്എസ്എസ്, കോട്ടിക്കുളം നൂറുല്‍ ഹുദാ ഇഎംഎച്ച്എസ് എന്നിവ ഹൈസ്‌കൂള്‍ വിഭാഗത്തിലും  ചിത്താരി ഹിമായത്തുല്‍ എയുപിഎസ്, കോട്ടിക്കുളം നൂറുല്‍ ഹുദാ എന്നിവ യുപിയിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എല്‍പി വിഭാഗത്തില്‍ മുട്ടുന്തല എയുപിഎഎസ് ഒന്നാം സ്ഥാനം നേടി. കരിച്ചേരി എഎല്‍പിഎസ്, പള്ളിക്കര ജിഡബ്ല്യുഎല്‍പിഎസ്,  ഉദുമ പടിഞ്ഞാര്‍ ഇഎംഎല്‍പിഎസ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. അജാനൂര്‍ ക്രസന്റ് സ്‌കൂളിനാണ് മൂന്നാം സ്ഥാനം,സംസ്‌കൃതോല്‍സവം ഹൈസ്‌കൂള്‍: 1 അജാനൂര്‍ ഐഎച്ച്എസ്എസ്, 2. തച്ചങ്ങാട് ജിഎച്ച്എസ്എസ്, 3. ഉദുമ ജിഎച്ച്എസ്എസ്. യുപി-1 പനയാല്‍ എസ്എംഎയുപിഎസ്, 2. പുതിയകണ്ടം ജിയുപിഎസ്, 3. ബാര ജിയു പിഎസ്.

RELATED STORIES

Share it
Top