ബെഹ്‌റ മോദിക്കും പിണറായിക്കും ഇടയിലെ പാലമെന്ന് കെ മുരളീധരന്‍കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പാലമാണ് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെന്ന് കെ മുരളീധരന്‍ എംഎല്‍എ. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതുകൊണ്ടാണ് സെന്‍കുമാറിനെ പോലിസ് തലവനായി നിയമിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ദിവസങ്ങളായിട്ടും നടപ്പിലാവാതെ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കി നല്‍കി ചീഫ് സെക്രട്ടറി നളിനിനെറ്റോ അവസാനം അകത്താവുന്ന അവസ്ഥയാണുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

RELATED STORIES

Share it
Top