ബെസ്റ്റ് എസ്പിസി സ്‌കൂള്‍ പുരസ്‌കാരം ഈരാറ്റുപേട്ട മുസ്്‌ലിം ഗേള്‍സിന്

ഈരാറ്റുപേട്ട: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗ ണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നെക്സ്റ്റ് ഗാര്‍ഡ് സൈബര്‍ ക്രൈം കമ്മ്യൂനിറ്റി അവയര്‍നസ് ആന്റ് പ്രിവന്‍ഷന്‍ ബോധവല്‍ക്കരണ കാംപയിനില്‍ ബെസ്റ്റ് പാര്‍ട്ടിസിപ്പേറ്റിങ് സ്റ്റുഡന്റ് പോലിസ് കാഡറ്റ് സ്‌കൂളായി ഈരാറ്റുപേട്ട മുസ്്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു.
കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചെയര്‍മാന്‍ പ്രഫ. എസ് ശിവദാസ് സ്‌കൂളിനുള്ള അവാര്‍ഡ് സമ്മാനിച്ചു.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പോലിസ് സൂപ്രണ്ട് വി എം മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. സിപിഒ അന്‍സാര്‍ അലി, സാലമ്മ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top