ബെല്‍ജിയം: കറുത്ത വര്‍ഗക്കാരനായ ആദ്യ മേയറായി കൊമ്പനിയുടെ പിതാവ്

ബ്രസല്‍സ്: മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റനും ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരവുമായ വിന്‍സന്റ് കൊമ്പനിയുടെ പിതാവ്് ഗന്‍ഷോറെന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യത്തെ ആദ്യ കറുത്തവര്‍ഗക്കാരനായ ഗവര്‍ണര്‍ എന്ന സ്ഥാനം കൂടിയാണ് 71കാരനായ പിയറെ കൊമ്പനി സ്വന്തമാക്കിയത്്്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ സന്ദേശത്തിലൂടെ വിന്‍സന്റ് കൊമ്പനിയാണ് പിതാവിന്റെ ചരിത്ര നേട്ടം ലോകത്തെ അറിയിച്ചത്.
മെക്കാനിക്കല്‍ എന്‍ജിനീയറായ പിയറെ വടക്കു പടിഞ്ഞാറന്‍ ബ്രസല്‍സിലെ ഗന്‍ഷോറെന്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണു പിയറെ മേയറായി തിരഞ്ഞെടുത്ത്. 28.38 ശതമാനം വോട്ട് നേടിയായിരുന്നു അദ്ദേഹത്തിന്റെ ജയം.
നിലവില്‍ ബ്രസല്‍സ് പാര്‍ലമെന്റില്‍ കൗണ്‍സിലറും എംപിയുമാണ് പ്രിയറെ കൊമ്പനി. 1975ലാണ് പിയറെ കോംഗോയില്‍ നിന്ന് ബെല്‍ജിയത്തിലേക്ക് കുടിയേറിയത്.

RELATED STORIES

Share it
Top