ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തുന്നു


ലണ്ടന്‍: ബാറില്‍ തര്‍ക്കമുണ്ടാക്കിയതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ സസ്‌പെന്‍ഷന്‍ നേരിട്ടു കൊണ്ടിരുന്ന ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍ റൗണ്ടറുമായ ബെന്‍സ്റ്റോക്‌സ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം 25ന് ന്യൂസിലന്‍ഡിനെതിരേ ആരംഭിക്കുന്ന അഞ്ച് മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റോക്‌സിനെ ഉള്‍പ്പെടുത്തിയാണ് താരത്തെ കളിക്കളത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. അതേസമയം, ഈ മാസം 13ന് സ്റ്റോക്‌സിന്റെ കേസിനെ സംബന്ധിച്ച് നടക്കുന്ന കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്റ്റോക്‌സിന്റെ മടങ്ങിവരവിന്റെ  അന്തിമതീരുമാനം. സ്്‌റ്റോക്‌സ് വരുന്നതോടുകൂടി ആസ്‌ത്രേലിയക്കെതിരേ അരങ്ങേറ്റം കുറിച്ച ഡേവിഡ് മലാന് ടീമിലെ അവസരം നഷ്ടപ്പെടും.  കഴിഞ്ഞ മാസം 17ന് ഇസിബി സ്റ്റോക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയിരുന്നു. നേരത്തേ, ആസ്‌ത്രേലിയക്കെിരായ അഞ്ച് ഏകദിന മല്‍സരം 4-1ന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

RELATED STORIES

Share it
Top