ബൂര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികം: അമര്‍നാഥ് യാത്ര ഒരു ദിവസത്തേക്ക് നിര്‍ത്തിവെച്ചു


ശ്രിനഗര്‍: ജമ്മുവില്‍ നിന്ന് അമര്‍നാഥിലേക്കുള്ള തീര്‍ഥയാത്ര ഒരു ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.ഹിസ്ബുല്‍ മുജാഹിദീന്‍ കമ്മാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാശ്മീരില്‍ സായുധര്‍ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.തെക്കന്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ അനുസരിച്ചാണ് തീരുമാനം.ശനിയാഴ്ച്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ പ്രശ്‌നത്തില്‍ ഈ ഭാഗത്തുള്ള മൂന്ന് സാധാരണക്കാര്‍ കൊല്ലപെട്ടിരുന്നു.കൂടാതെ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികവുമാണ് അതിനാല്‍  യാത്രികരെ അമര്‍നാഥ് സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണെന്ന് യാത്രി നിവാസ് കണ്‍ട്രോള്‍ റൂം അധികൃതര്‍ അറിയിച്ചു.ഇപ്പോള്‍ ഫല്‍ഗാമിലും,ബല്‍ത്താലിലും ഉള്ള യാത്രികരെ മാത്രമെ യാത്രക്ക് അനുവദിക്കു.

RELATED STORIES

Share it
Top