ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ് സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചുശ്രീനഗര്‍ :കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ് സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു.
ബുര്‍ഹാന്‍ വാനിയുടെ മരണശേഷം ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്ത സബ് സര്‍ അഹമ്മദ് ഭട്ട്  ബുര്‍ഹാന്റെ പിന്‍ഗാമിയായാണ് അറിയപ്പെട്ടിരുന്നത്.
കശ്മീരിലെ ട്രാല്‍ പ്രദേശത്ത് ഏറെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭട്ട് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ഭട്ടിനൊപ്പം മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.
ബാരാമുല്ലയിലെ റാംപൂര്‍ സെക്ടറില്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇന്നു പുലര്‍ച്ചെയും  തുടര്‍ന്നു. ഇവിടെ ഏറ്റുമുട്ടലില്‍ ഇന്നലെയും ഇന്നുമായി ആറ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
[related]

RELATED STORIES

Share it
Top