ബുണ്ടസ്‌ലീഗയില്‍ കരുത്തുകാട്ടി ലെവന്‍ഡോസ്‌കി


ബെര്‍ലിന്‍: ബുണ്ടസ്‌ലീഗയില്‍ വീണ്ടും കരുത്തുകാട്ടി ലെവന്‍ഡോസ്‌കി. മൂന്നാം തവണയും ടോപ് സ്‌കോററായാണ് ലെവന്‍ഡോസ്‌കി കരുത്തുകാട്ടിയത്. ഈ സീസണിലെ ബുണ്ടസ്‌ലീഗില്‍ 29 ഗോളുകളാണ് ലെവന്‍ഡോസ്‌കി അക്കൗണ്ടിലാക്കിയത്. ബുണ്ടസ്‌ലീഗയില്‍ മൂന്ന് സീസണുകളില്‍ ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ വിദേശ താരം എന്ന നേട്ടവും ഇതോടെ ലെവന്‍ഡോസ്‌കി സ്വന്തമാക്കി. ആകെ 40 ഗോളുകളാണ് ഈ സീസണില്‍ ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.  ഈ സീസണിലെ ബുണ്ടസ്‌ലീഗ കിരീടം ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കിയത് ലെവന്‍ഡോസ്‌കിയുടെ കരുത്തിലാണ്.

RELATED STORIES

Share it
Top