ബുഖാരി വധം: മുഖപ്രസംഗം ഇല്ലാതെ കശ്മീര്‍ പത്രങ്ങള്‍

കശ്മീര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും “റൈസിങ് കശ്മീര്‍ എഡിറ്ററുമായിരുന്ന ഷുജാഅത് ബുഖാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുഖപ്രസംഗം എഴുതാതെ കശ്മീര്‍ ദിനപത്രങ്ങള്‍. 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇംഗ്ലീഷ്, ഉര്‍ദു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ മുഖപ്രസംഗം ഒഴിവാക്കുന്നത്. പേജിലെ മറ്റു ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടില്ല. “റൈസിങ് കശ്മീരും’ പ്രതിഷേധരംഗത്തുണ്ടായിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്തെ മുതിര്‍ന്ന പത്രാധിപരുടെ സമാജത്തിലാണു മുഖപ്രസംഗം എഴുതേണ്ടെന്നു പത്രങ്ങള്‍ തീരുമാനിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധമെന്നോണം ഒരു ദിവസം പത്രം പ്രസിദ്ധീകരിക്കേണ്ടെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ പത്രങ്ങളുടെ ഹൃദയഭാഗമായ മുഖപ്രസംഗങ്ങള്‍ ഒഴിവാക്കാമെന്ന തീരുമാനത്തില്‍ പിന്നീട് എത്തിയെന്നു പത്രാധിപ കൂട്ടായ്മയില്‍ അംഗമായ ഷിഫത്കിര പറഞ്ഞു.  ജൂണ്‍ 14ന് ശ്രീനഗറിലെ പ്രസ് കോളനിയിലെ ഓഫിസിന് പുറത്തുവച്ചാണ് ബുഖാരി വെടിയേറ്റ് മരിക്കുന്നത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണു റിപോര്‍ട്ട്.

RELATED STORIES

Share it
Top