ബുഖാരി വധം: പാക് ഗൂഢാലോചനയെന്ന് പോലിസ്

ശ്രീനഗര്‍: കശ്മീരിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഷുജാഅത് ബുഖാരിയുടെ കൊലപാതകത്തിനു പിന്നില്‍ പാകിസ്താനെന്ന് പോലിസ്. സംഘത്തില്‍ മൂന്ന് ലശ്കര്‍ സായുധരും പാകിസ്താന്‍ ബന്ധമുള്ള ഒരു ശ്രീനഗര്‍ സ്വദേശിയുമുണ്ടെന്ന് പോലിസ് കണ്ടെത്തി. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലശ്കറാണ് കൊലപാതകത്തിനു പിന്നിലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കശ്മീര്‍ മേഖലയുടെ ചുമതലയുള്ള ഐജി സ്വയംപ്രകാശ് പനി അറിയിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കുറ്റാരോപിതര്‍ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നും സ്വയംപ്രകാശ് വ്യക്തമാക്കി. ജൂണ്‍ 14ന് ആണ് കശ്മീര്‍ ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്ററായ ബുഖാരിയും രണ്ട് അംഗരക്ഷകരും ശ്രീനഗറില്‍ വെടിയേറ്റു മരിച്ചത്.

RELATED STORIES

Share it
Top