ബുഖാരി വധം: എഡിറ്റോറിയല്‍ ഒഴിച്ചിട്ട് കശ്മീര്‍ പത്രങ്ങള്‍കശ്മീര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കശ്മീര്‍ എഡിറ്ററുമായിരുന്ന ഷുജാത് ബുഖാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍(മുഖപ്രസംഗം) എഴുതാതെ സ്ഥലം ഒഴിച്ചിട്ട് കശ്മീര്‍ ദിനപത്രങ്ങളുടെ പ്രതിഷേധം . പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇംഗ്ലീഷ്, ഉര്‍ദു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ മുഖപ്രസംഗം ഒഴിവാക്കുന്നത്. പേജിലെ മറ്റു ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടില്ല.
റൈസിംഗ് കാശ്മീരും പ്രതിഷേധരംഗത്തുണ്ടായിരുന്നു. തിങ്കളാഴ്ച സംസ്ഥാനത്തെ മുതിര്‍ന്ന പത്രാധിപരുടെ സമാജത്തിലാണ് മുഖപ്രസംഗം എഴുതേണ്ടെന്ന് തീരുമാനമെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധമെന്നോണം ഒരു ദിവസം പത്രം പ്രസിദ്ധീകരിക്കേണ്ടെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പത്രങ്ങളുടെ ഹൃദയഭാഗമായ മുഖപ്രസംഗങ്ങള്‍ ഒഴിവാക്കാമെന്ന തീരുമാനത്തില്‍ പിന്നീട് എത്തിയെന്ന് പത്രാധിപ കൂട്ടായ്മയില്‍ അംഗമായ ഷിഫത് കിര പറഞ്ഞു.
ജൂണ്‍ 14ാം തീയതി ശ്രീനഗറിലെ പ്രസ് കോളനിയിലെ ഓഫീസിന് പുറത്തുവെച്ചാണ് ബുഖാരി വെടിയേറ്റ് മരിക്കുന്നത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പില്‍ ബുഖാരിയുടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top